ആലുവ: എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ കൊച്ചിൻ ഷിപ്പ് യാർിഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അക്ഷയ പുസ്തകനിധി സാഹിത്യ ശില്പശാല കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഡയറക്ടർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു. ഡോ. അബി പി. വർഗീസ്, ആർട്ടിസ്റ്റ് വാസുദേവൻ, കാർട്ടൂണിസ്റ്റ് ശത്രു, മഹേഷ് മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.