കൊച്ചി : ഗവ. കരാറുകാരുടെ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ
ചർച്ചനടത്താൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും , കോൺട്രാക്ടേഴ്സ് ഫെഡറേഷനും പ്രതിഷേധം ശക്തമാക്കി. ഇന്നലെ മുതൽ ടെൻഡറുകൾ ബഹിഷ്കരിച്ചു. . 13 ന് ജില്ലാ കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും.
2500 കോടി രൂപ സർക്കാർ കരാറുകാർക്ക് നൽകാനുണ്ട്. എഗ്രിമെന്റിനുള്ള മുദ്രപത്രത്തിന്റെ തുക വർദ്ധിപ്പിച്ചു. സെക്യൂരിറ്റി തുക കരാർ തുകയുടെ അഞ്ച് ശതമാനമായി കൂട്ടി. സർക്കാർ കെട്ടിടങ്ങളുടെ സെക്യൂരിറ്റി കാലാവധിരണ്ട് വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി .സർക്കാർ ചർച്ചകൾക്കു തയ്യാറായില്ലെങ്കിൽ പണികൾ നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ കെ.ജെ.വർഗ്ഗീസ്, സണ്ണി ചെന്നിക്കര എന്നിവർ പറഞ്ഞു.