കൊച്ചി : യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് സ്‌കൈപ്പ് ഫെബ്രുവരി ആറിന് കൂടിക്കാഴ്ച നടത്തും. മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകുന്നതാണ്. തെരഞ്ഞെടുക്കുന്ന ഒഴിവുകളും ഇന്റർവ്യൂവും സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712329440/41/42/9061439675