കോലഞ്ചേരി: 1986 മുതൽ 2017 മാർച്ച് വരെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടുവരുന്ന ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിൽ 5 രാവിലെ 10 മുതൽ 5 വരെ മെഗാ അദാലത്ത് നടത്തുന്നു. അദാലത്തിൽ മുദ്റയുടെ 30 ശതമാനം തുക മാത്രം ഒടുക്കി അണ്ടർവാല്യുവേഷൻ നടപടികളിൽ നിന്ന് ഒഴിവാകാം.