കാലടി: ശില്പി സജി മാണിക്കമംഗലം നിർമ്മിച്ചരഥം
ചേരാനെല്ലൂർഇടവൂരിലെ ധർമ്മ പരിപാലന ക്ഷേത്രത്തിലേക്ക് ഇന്ന് ഉച്ചക്ക് 3 മണിക്ക് ആനയിക്കും
തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഫെബ്രു.6 ന്
സുരേഷ് ഗോപി എം.പി.ക്ഷേത്രത്തിന് സമർപ്പിക്കും.ഇടവൂർ ധർമ്മ പരിപാലന ക്ഷേത്രം പ്രസിഡന്റ് കെ.കെ. കർണ്ണനാണ്സജിയെ ദൗത്യം ഏൽപ്പിച്ചത്. .14 അടി ഉയരവും, 11 അടി നീളവുംആറ് അടി വീതിയുമുള്ള രഥത്തിന് രണ്ട് ടണ്ണോളം ഭാരമുണ്ട്. ദേവ വൃക്ഷമായ കറവേങ്ങ മരമാണ് ഉപയോഗിച്ചിട്ടുള്ളത്. പരമ്പരാഗത രീതിയിൽ തന്നെയാണ് രഥം നിർമ്മിച്ചിട്ടുള്ളതെന്നുംഅഞ്ഞൂറ് വർഷമാണ് ഈട് കണക്കാക്കുന്നതെന്നും സജി മാണിക്കമംഗലം കേരളകൗമുദിയോട് പറഞ്ഞു.