പെരുമ്പാവൂർ: ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിൽ നിന്ന് സബ്സിഡിയോടു കൂടി അനുവദിച്ച തുക കൊണ്ട് കുറഞ്ഞ പലിശ നിരക്കിൽ മുടക്കുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പശുവിനെ വാങ്ങുന്നതിന് ക്ഷീര വർദ്ധിനി പദ്ധതി വഴി വായ്പ അനുവദിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചൻ പശുവിനെ കൊടുത്ത് ഉദ്ഘാടനം ചെയ്തു. എൻ.പി രാജീവ് അദ്ധ്യക്ഷത വഹിച്ചു. മിൽമ പ്രസിഡന്റ് എം.ഡി പത്രോസ് ജോബി മാതു, ജോഷി തോമസ്, പോൾ കെ പോൾ, പി.ഒ ബെന്നി, പി.കെ സത്യൻ, മേഴ്സി പോൾ എന്നിവർ പ്രസംഗിച്ചു.