വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്നലെ കൊടിയേറി. തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം. ജി. രാമചന്ദ്രൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്നലെ ഉച്ചക്ക് 11 മുതൽ നടന്ന പ്രസാദ ഊട്ടിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വൈകീട്ട് ചെറായി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ചെറായി വലിയ വീട്ടിക്കുന്ന ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ഗൗരീശ്വര സന്നിധിയിലെത്തിയ കാവടി ഘോഷയാത്രയിൽ വിവിധ വാദ്യമേളങ്ങൾ, പൂക്കാവടി, ആട്ടക്കാവടി, നീലക്കാവടി എന്നിവ അണിനിരന്നു. തുടർദിവസങ്ങളിൽ ഓട്ടൻതുള്ളൽ, സംഗീതാർച്ചന, ഗീതങ്കൻ തുള്ളൽ, കുറത്തിയാട്ടം, ഡബിൾ തായമ്പക, നാടകം, ഗാനമേള, അഷ്ടപദിക്കച്ചേരി, സാംസ്‌കാരിക സമ്മേളനം, തൈപ്പൂയാഭിഷേകം, കാവടിഘോഷയാത്ര, സംഗീത കച്ചേരി എന്നിവയുമുണ്ടാകും. 9ന് (ഞായ) 15 ആനകളെ അണി നിരത്തിയുള്ള പൂരം. 10ന് രാവിലെയുള്ള ആറാട്ടെഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.