വൈപ്പിൻ: ഞാറയ്ക്കൽ ശക്തിധരക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ നാരായണീയ പാരായണം, തുടർന്ന് പ്രസാദ ഊട്ട് എന്നിവക്കു ശേഷം രാത്രി 7.30ന് തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റും. തുടർന്ന് പുള്ളവൻപാട്ട്, കഥാപ്രസംഗം, കരോക്കെ ഭക്തിഗാനമേള, 3ന് ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് ഓട്ടൻതുള്ളൽ, ഗിത്താർ സോളോ, നാമാർച്ചന, 4ന് രാവിലെ കളഭം, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഓട്ടൻതുള്ളൽ, 5ന് രാവിലെ കളഭം, ഉച്ചക്ക് പ്രസാദ ഊട്ട്, 6ന് ഉച്ചക്ക് പ്രസാദഊട്ട്, സന്ധ്യക്ക് ചുറ്റുവിളക്ക്, 7ന് രാത്രി 7ന് ഡബിൾ തായമ്പക, ഭസ്മക്കാവടിഘോഷയാത്ര, പള്ളിവേട്ട, 8ന് തൈപ്പൂയ മഹോത്സവം രാവിലെ 5 മുതൽ അഭിഷേകം, 8 മുതൽ ശ്രീബലി, പഞ്ചാരിമേളം,കാവടിഘോഷയാത്ര, വൈകീട്ട് 4ന് പകൽപ്പൂരം, മുടക്കുഴ ഷാജി കുമാറിന്റെ നാദസ്വരം, ചേന്ദമംഗലം രഘുമാരാരുടെ പ്രമാണിത്തത്തിൽ പഞ്ചവാദ്യം, ചെറുശേരി കുട്ടൻ നയിക്കുന്ന പാണ്ടിമേളം, രാത്രി വർണ്ണമഴ, നാടൻ പാട്ട്, കാവിടഘോഷയാത്ര, പുലർച്ചെ 2ന് ആറാട്ട് എഴുന്നള്ളിപ്പ്.