കിഴക്കമ്പലം: സർവീസ് പെൻഷനേഴ്‌സ് കിഴക്കമ്പലം യൂണി​റ്റ് വാർഷികം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് പോൾ അദ്ധ്യക്ഷനായി. സാന്ത്വന പെൻഷൻ വിതരണം നടത്തി. ഔസേഫ്.പി ഉറുമത്ത്, കെ.വി ഐസക്, എ.കെ മുഹമ്മദ്, എം.വി ബേബി, വേണുഗോപാലൻ നായർ, ആന്റണി.വി.വടക്കേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിംസ് പോൾ (പ്രസിഡന്റ്), ഔസേഫ്.പി.ഉറുമത്ത്(സെക്രട്ടറി) എസ്.ജെ.ജോസഫ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.