പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലനസഭ ശങ്കരനാരായണക്ഷേത്രത്തിൽ തൈപ്പൂയ കാവടി രഥമഹോത്സവം ഇന്ന് തുടങ്ങും. ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് രഥ പ്രയാണഘോഷയാത്ര ഒക്കൽ നിറപറ ഭവനത്തിൽ നിന്നാരംഭിക്കും.രഥം സമർപ്പണം ചെയ്യുന്നതിന് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിചേരുന്ന പ്രയാണയാത്രയുടെ ദീപം അമ്മിണി കർണ്ണൻ തെളിയിക്കും. ധർമ്മപരിപാലന സഭ ഭാരവാഹികളും, മേൽശാന്തിയും ഭക്തജനങ്ങളും ചേർന്ന് രഥം ഏറ്റുവാങ്ങും. രഥഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന രഥം ക്ഷേത്രത്തിൽ സമർപ്പിക്കും. രാത്രി 8.30ന് ഗുരുകൃപ സ്‌കൂൾ ഒഫ് ഡാൻസിന്റെ അരങ്ങേറ്റവും നൃത്ത സന്ധ്യയും. നാളെ രാത്രി 8.30 ന് എളവൂർ അനിൽകുമാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. ചെവ്വാഴ്ച വൈകീട്ട് 6.30 ന് മംഗളദീപ സമർപ്പണകാര്യസിദ്ധിപ്രാർത്ഥന ദീപാരാധന. രാത്രി 8.30 കോഴിക്കോട് സങ്കീർത്തനയുടെ നാടകം വേനലവധി. ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ഉത്സവാഘോഷങ്ങളുടെ മുഖ്യ കാർമ്മീകത്വം വഹിക്കും. ബുധനാഴ്ച ഗുരുദേവപ്രതിമ പ്രതിഷ്ഠാ വാർഷികം. വ്യാഴാഴ്ച വൈകീട്ട് 6 ന് രാജാലങ്കാര വിരാട ദർശന രഥോത്സവം, രഥത്തിന്റെ പ്രയാണ ദീപം തെളിയിച്ച് സുരേഷ് ഗോപി എം.പി നിർവഹിക്കും. തുടർന്ന് ദീപാരാധന വിരാടദർശനം. രാത്രി 8.30 ന് സാംസ്‌ക്കാരിക സമ്മേളനം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും.ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എൻ.സി മോഹനൻ, സാജുപോൾ, ശാരദ മോഹനൻ, രമ ബാബു, കെ.ഇ ജയചന്ദ്രൻ, സജിത്ത് നാരായണൻ വിവിധ ശാഖാഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.