noor-jahan
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ തുടങ്ങിയ ജീവനി പദ്ധതിയുടെ ഉദ്ഘാടനവും കർഷക സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ കർഷകർ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ പ്രദർശനവും എടത്തല കാർഷിക കർമ്മ സേന ഉല്പാദിപ്പിച്ച തൈകളുടെ വിപണനവും നടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് .ജീവനി പദ്ധതിയുടെ ഉദ്ഘാടനവും കർഷക സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാൻസി പരമേശ്വരൻ , കൃഷി ഓഫീസർമാരായ അനിത ആർ, ലത ഇ.വി, സുധ കുമാരി, ഹാജിറ പി.എച്ച് , ഗായത്രി ദേവി, രെജിത അടിയോടി തുടങ്ങിയവർ സംസാരിച്ചു.