തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകര ഭരണി തൊഴൽ ഇന്ന് നടക്കും.രാവിലെ വിശേഷാൽ പൂജകൾ.ഉച്ചയക്ക് 12ന് പൂജ കഴിഞ്ഞ് അലങ്കാരങ്ങൾക്കു ശേഷം നട തുറക്കുമ്പോഴാണ് ഭരണി തൊഴൽ ആരംഭിക്കുന്നത്. വൈകീട്ട് ആറു മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള താലം ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാൻ തുടങ്ങും.രാത്രി 7 മുതൽ തിരുവാതിര കളി. താലം ഘോഷയാത്ര അവസാനിക്കുന്നതോടെ രാത്രി 11 ന് കൊടിയിറങ്ങും.