പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡിന് അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചിരുന്നു. ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള റോഡ് ഏറ്റവും ആധുനികമായ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കും. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം.