പറവൂർ : നീറിക്കോട് കാക്കനാട്ട് ശ്രീഭദ്രകാളി ക്ഷേത്രത്തിന് തുടങ്ങി. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് യക്ഷിയമ്മക്ക് അഷ്ടനാഗക്കളം, നാളെ ഉച്ചയ്ക്ക് രണ്ടിന് ദേവിക്ക് കളം, രാത്രി എട്ടിന് ഭക്തിഗാനമേള, 4ന് വൈകിട്ട് അഞ്ചിന് വിഷ്ണുമായസ്വാമിയുടെ പഞ്ചവർണ്ണരൂപക്കളം, മഹോത്സവദിനമായ 5ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, പതിനൊന്നിന് ചാക്യാർകൂത്ത്, വൈകിട്ട് അഞ്ചിന് പകൽപ്പൂരം, രാത്രി എട്ടരയ്ക്ക് തായമ്പക, പതിനൊന്നിന് ഗുരുതി.