പറവൂർ : വലിയപഴമ്പിള്ളിത്തുരുത്ത് ധർമ്മപോഷിണിസഭ ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ ഒമ്പതിന് വടക്കുംപുറം ശശിധരൻ തന്ത്രിയുടേയും മേൽശാന്തി അഴിക്കോട് ഹരി ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തി​ലാണ് കൊടി​യേറ്റ് .വൈകിട്ട് ദീപക്കാഴ്ച. പ്രസാദഊട്ട്, കലാപരിപാടികൾ. നാളെ രാവിലെ ഏഴിന് കലശാഭിഷേകം, വൈകിട്ട് കലാപരിപാടികൾ, പ്രതിഷ്ഠാദിനമായ 4ന് രാവിലെ നാരായണീയ പാരായണം, പതിനൊന്നരയ്ക്ക് അമൃതഭോജനം, രാത്രി ഗാനമേള, 5ന് വൈകിട്ട് ഏഴിന് ഗാനമേള, 6 ന് സഭവക സ്കൂൾ വാർഷികാഘോഷം, രാത്രി ഒമ്പതിന് കോമഡി ഉത്സവ്, 7ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, തൈപ്പൂയ മഹോത്സവദിനമായ 8ന് രാവിലെ പത്തിന് കാവടി ഘോഷയാത്ര, വൈകിട്ട് ഏഴിന് പുഷ്പാഭിഷേകം, ഭസ്മക്കാവടി ഘോഷയാത്ര, വിവിധ കലാപരിപാടികൾ. രാത്രി പതിനൊന്നിന് തായമ്പക, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പി​നും ഗുരുതിക്കും ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.