paravur-sc-bank
പറവൂർ സഹകരണ ബാങ്കിന്റെ വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈക്കളുടെ വിതരണോദ്ഘാടനം ടി.ആർ. ബോസ് നിർവ്വഹിക്കുന്നു.

പറവൂർ : സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ വിഷുവിന് വിഷ രഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് ബാങ്കിന്റെ പരിധിയിലുള്ള വീടുകളിൽ അത്യുത്പാദനശേഷിയുള്ള വെണ്ട, കുറ്റിപ്പയർ, വഴുതനങ്ങ, തക്കാളി, പച്ചമുളക് എന്നീ ഇനങ്ങളുടെ 60,000 തൈകൾ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തിൽ ഔഷധസസ്യങ്ങളും, ഫലവൃക്ഷങ്ങളും, ജൈവവളങ്ങളും നൽകും.ടി.ആർ. ബോസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഭരണ സമിതി അംഗം ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ,കെ.ജി. ഹരിദാസൻ, കൃഷി ഓഫീസർ ലൂസിയ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.