110 കെ വി കലൂർ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, വെണ്ണല, എറണാകുളം സെൻട്രൽ, വടുതല, ചേരാനല്ലൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

കോളേജ് സെക്ഷൻ പരിധിയിൽ എം ജി റോഡ് (ജോസ് ജംഗ്ഷൻ മുതൽ ഷിപ്പ്‌യാർഡ് വരെ) പരിസരങ്ങളിൽ രാവിലെ 06.30 മുതൽ ഉച്ചയ്ക്ക് 02.00 വരെ വൈദ്യുതി മുടങ്ങും.

തേവക്കൽ സെക്ഷൻ പരിധിയിൽ ഇഞ്ചിപ്പറമ്പ് ,ക്ലബ് ജംങ്ക്ഷൻ, പരുത്തേലിപ്പാലം, ഇടപ്പള്ളി ടോൾ, എംഎ സജീവ് റോഡ് ,പരിസരങ്ങളിൽ രാവിലെ 09.00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും.

സെൻട്രൽ സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 7 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.