കൊച്ചി: ബ്രോഡ് വേ കോളോത്തറ കോംപ്ലക്‌സിലെ നാലാം നിലയിലെ പേപ്പർ ഗോഡൗണിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. മേനകയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് പേപ്പർ മാർട്ട് എന്ന സ്ഥാപനത്തിന്റെ താൽക്കാലിക ഗോഡൗണാണിത്. ഗോഡൗണിനുള്ളിലും വരാന്തയിലുമായി പേപ്പർ, ബൾബ് എന്നിവയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കത്തി നശിച്ചു. എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സിക്ക് തീപിടിക്കുന്നത് കണ്ട കാൽനടയാത്രക്കാർ ഉടനടി അഗ്നിശമന സേനയെ വിവരമറിയിച്ചതിനാൽ വലിയ അപകടമുണ്ടായില്ല. ക്ലബ് റോഡ് ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ .എസ്. ബിയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്‌