കോലഞ്ചേരി: കോലഞ്ചേരി സെന്റ് പിറ്റേഴ്സ് കോളജിൽ ദീർഘകാലം ട്രഷററും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച സി.വി ജേക്കബ്ബിനോടുള്ള ആദരസൂചകമായി വോളിബോൾ മത്സരം സംഘടിപ്പിക്കുന്നു. 4,5,6,7 തീയതികളിൽ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ അലുമ്നി, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭുമുഖ്യത്തിലാണ് ആൾ കേരള ഇന്റർ കോളജിയേറ്റ് പുരുഷ,വനിത ,ഇന്റർ സ്‌കൂൾ ആൺകുട്ടികളുടെയും മത്സരം നടക്കുന്നത് .പുരുഷ വിഭാഗത്തിൽ 11 ടീമുകളും ,വനിതാ വിഭാഗം 4 ടീമുകളും, ഇന്റർ സ്‌കൂൾ ആൺകുട്ടികളുടെ 6 ടീമുകളും പങ്കെടുക്കും. 5ന് രാവിലെ 9.30ന് കസ്റ്റംസ് അസിസ്റ്റൻഡ് കമ്മീഷണറും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ നായകനുമായ വി.എ.മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്യും .