കൊച്ചി: എറണാകുളം ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യസേവനകേന്ദ്രം എന്ന പേരിൽ മത്സ്യകൃഷി മേഖലയിൽ മത്സ്യക്കുഞ്ഞുങ്ങൾക്ക് തീറ്റ, മരുന്നുകൾ, പ്രോബയോട്ടിക്സ് എന്നിവ മത്സ്യകർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി അക്വാ കൾച്ചർ ഇൻപുട്ട് ഷോപ്പോടുകൂടി മിനി ലാബും കൺസൾട്ടൻസി സർവീസും രൂപീകരിക്കാൻ പദ്ധതി തയ്യാറാക്കി. ജില്ലയിൽ ഒരു യൂണിറ്റാണ് അനുവദിച്ചിരിക്കുന്നത്. ഈ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് ഫിഷറീസ് സയൻസിൽ ബിരുദം നേടിയവരോ അല്ലെങ്കിൽ സംരംഭകരോ ആയവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. താത്പര്യമുള്ള അപേക്ഷകർക്ക് കേരള ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എറണാകുളം, ഫിഷറീസ് കോംപ്ളക്സ്, ഡോ.സലീം അലി റോഡ്, എറണാകുളം, പിൻ- 682018 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, സംരഭകരാണെങ്കിൽ മത്സ്യകൃഷി മേഖലയിലെ മുൻ പരിചയം, പരിശീലനം എന്നിവയുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം വെള്ള പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. ഫോൺ​: 0484-2392660. കൊച്ചി -8921883488, ഞാറയ്ക്കൽ - 9544393850, കണ്ടക്കടവ് - 9846179946, നോർത്ത് പറവൂർ- 7994835498, കോതമംഗലം- 8907400747, ആലുവ- 9995562752.