മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ പായിപ്ര മില്ലുംപടിനിരപ്പ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പി.എം.നൗഫൽ, സക്കീർ ഹുസൈൻ, ഷാൻ പ്ലാക്കുടി, പി.എസ്.മജീദ്,പി.എ.ഇബ്രാഹിം, പി.ഇ.അഷറഫ്, ജമാൽ, ബഷീർ എന്നിവർ സംസാരിച്ചു.