നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖ വാർഷികവും വനിത സംഘം, യൂത്ത് മൂവ്മെന്റ് വാർഷികവും ഇന്ന് രാവിലെ പത്ത് മുതൽ ശാഖ ഹാളിൽ നടക്കും. രാവിലെ പത്തിന് ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, മേഖല കൺവീനർ വി.എ. ചന്ദ്രൻ, ശാഖ പ്രസിഡന്റ് കെ. ജയപ്രകാശ്, സെക്രട്ടറി എം.കെ. ഭാസ്കരൻ, വി.എസ്. ജീവകുമാർ, ശാന്ത ഭാസ്കരൻ, ഷീജ നളൻ, കെ.ആർ. ഷിബു, എം.ബി. ഷാജു, കെ.എസ്. ചെല്ലപ്പൻ, കെ.ജി. മോഹൻദാസ്, എം. സതീഷ് കുമാർ എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടിന് വനിതാ സംഘം വാർഷികം ബോർഡ് മെമ്പർ വി.ഡി. രാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. 3.30ന് നടക്കുന്ന യൂത്ത് മൂവ്മെന്റ് വാർഷിക യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിക്കും.