മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വരൾച്ച ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു ഉന്നത തല യോഗം 14ന് വൈകിട്ട് 3ന് ചേരുമെന്നു എൽദോ എബ്രഹാം എം.എൽ.എ. താലൂക്ക് വികസനസമിതി യോഗത്തിൽ പറഞ്ഞു. തഹസീൽദാർ പി.എസ്.മധുസൂദനൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പായിപ്ര കൃഷ്ണൻ, ഒ.സി.ഏലിയാസ്,ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ ,മുസ്തഫ കൊല്ലംകുടി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.