കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യകർഷകമിത്രം തൊഴിൽസേന രൂപീകരിക്കുന്നു. കൊച്ചി, കണ്ടക്കടവ്, ഞാറയ്ക്കൽ, പറവൂർ, ആലുവ, കോതമംഗലം എന്നിങ്ങനെ ആറ് യൂണിറ്റുകളുണ്ട്. ഒരു ലക്ഷം രൂപയുടെ സാമ്പത്തികസഹായവും ലഭ്യമാകും. ഗ്രൂപ്പുകൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. അവസാന തീയതി ഫെബ്രുവരി 10. ഫോൺ: 0484-2392660, 8921883488.