നെടുമ്പാശേരി: ഇന്ധന സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി ബി.പി.സി.എൽ കൊച്ചി ഏവിയേഷൻ സെന്ററിന്റെ നേതൃത്വത്തിൽ വിമാനത്താവള റോഡിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ജനങ്ങൾ യാത്രയ്ക്ക് പൊതുവാഹനത്തിന്റെയും സൈക്കിളിന്റെയും ഉപയോഗം പരമാവധി വർധിപ്പിക്കുകയെന്ന ബോധവത്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ധനത്തിന്റെ ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വിമാനഇന്ധന സ്റ്റേഷൻ മാനേജർ ടി. പപ്പറാവുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ നേതൃത്വത്തിൽ വോക്കത്തോൺ സംഘടിപ്പിച്ചത്. ശ്രീലങ്കൻ എയർവേയ്‌സ് മാനേജർ ഉഷ കാർത്തിക്കും പപ്പാറാവുവും ചേർന്ന് വോക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. സീനിയർ മാനേജർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.