അങ്കമാലി.രോഗം തുടക്കത്തിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളേയും സ്ക്രീൻ ചെയ്യുമെന്ന് മന്ത്രി കെ. കെ .ശൈലജ പറഞ്ഞു. തുറവുർ പഞ്ചായത്തിൽ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുമന്ത്രി.ചടങ്ങിൽ ഒ .പി .ബ്ലോക്കിന്റെഉദ്ഘാടനം വനിതാ കമ്മീഷൻ ചെയർപെഴ്സൺ എം.സി.ജോസഫൈൻ നിർവ്വഹിച്ചു.മുൻ മന്ത്രി ജോസ് തെറ്റയിൽ, മുഖ്യാതിഥിയായി.റോജി.എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ.വൈ. വർഗീസ്, വൈസ് പ്രസിഡൻറ് സിൽവി ബൈജു,.ഡി.എം..ഒ .എൻ.കെ.കുട്ടപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷഷന്മാരായ ജോസഫ് പാറേക്കാട്ടിൽ, എം.എം.ജയ്സൺ, ബിനേഷ്, അഡീഷണൽ ഡി.എം.ഒമാരായ എസ്.ശ്രീദേവി, ആർ വിവേക് കുമാർ, എൻ.എച്ച് എം. ജില്ലാ പ്രോജക്ട് മാനേജർ മാത്യു നുമ്പേലിൽ എന്നിവർ പ്രസംഗിച്ചു.