കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 42ാം ചരമവാർഷികത്തോടനുബന്ധിച്ച് തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജി അനുസ്മരണ പ്രഭാഷണ പരമ്പര നടത്തും. ഇന്ന് തുടങ്ങി 4 ന് അവസാനിക്കും. വൈകിട്ട് 5.30ന് ഓണം പാർക്കിലാണ് പ്രഭാഷണ പരമ്പര. ഇന്ന് കവി ചെറുകുന്നം വാസുദേവൻ, ഡോ.എം.പി വിജയലക്ഷ്മി എന്നിവർ സംസാരിക്കും. തിങ്കളാഴ്ച മധു കുട്ടമ്പേരൂർ, ബെന്നി ജോസഫ് എന്നിവരും ചൊവ്വാഴ്ച ശ്രീനാരായണൻ മൂത്തേടത്ത്, എ.സി.കെ നായർ എന്നിവരും സംസാരിക്കും.