kmea
ആലങ്ങാട് കെ ഇ എം ഹൈസ്‌കൂൾ നവതിയാഘോഷങ്ങൾ ജസ്റ്റിസ് ഷാജി പി. ചാലി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലങ്ങാട് കൃഷ്ണൻ ഇളയത് മെമ്മോറിയൽ ഹൈസ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി യാഘോങ്ങൾക്ക് തിരിതെളിഞ്ഞു. ഹൈക്കോടതി ജഡ്ജി ഷാജി പി. ചാലി ഉദ്ഘാടനം ചെയ്തു. മുൻ എറണാകുളം ജില്ലാ കളക്ടർ എം.പി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ആഘോഷകമ്മിറ്റി ചെയർമാൻ ജോസ് വിതയത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ആർ. നിമ്മി റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾമാനേജരും പ്രോഗ്രാം കൺവീനറുമായ പി കെ ബാലകൃഷണൻ, പഞ്ചായത്ത്പ്രസ്ഡൻറ് രാധാമണി ജയ്‌സിംഗ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു എന്നിവർ സംസാരിച്ചു. ആലങ്ങാട് പൗരാവലിക്കുവേണ്ടി കെ.എസ്. ഉദയകുമാർ ജസ്റ്റിസ് ചാലിയെ പൊന്നാടയണിയിച്ചു.