karayogam
എറണാകുളം കരയോഗത്തിൻറെ നവതി സ്മാരകത്തിന്റെ ഉദ്ഘാടനം കൊളത്തൂർ ആശ്രമാധിപൻ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ച് നിർവഹിക്കുന്നു

ഗുരുവായൂർ: എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായി ഗുരുവായൂരിൽ നിർമിച്ച രാധേയം ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു. കൊളത്തൂർ ആശ്രമാധിപൻ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിച്ചു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആർ രാമചന്ദ്രമേനോൻ മുഖ്യ പ്രഭാഷണം നടത്തി. കരയോഗ ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.

വിശിഷ്ട വ്യക്തികളെ കരയോഗം പ്രസിഡന്റ് കെ.പി കൃഷ്ണ മേനോൻ ആദരിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, കൊച്ചി മേയർ സൗമിനി ജെയിൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഡോ. കെ.എസ് രാധാകൃഷ്ണൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മുൻ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി, വാർഡ് കൗൺസിലർ രതി ജനാർദ്ദനൻ, ആർ. ജയകുമാർ, ലിജിത് തരകൻ, കെ. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.