മരട്: പൗരത്വ നിയമഭേദഗതിക്കെതിരെ മരട് മുൻസിപ്പാലിറ്റി പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും സംയുക്തമായി നടത്തുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് മരട് കൊട്ടാരം ജംഗ്ഷനിൽ മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനംചെയ്യും. ഫെറോനവികാരി ഫാ.ജോസഫ് ചേലാട്ട് റാലി ഫ്ലാഗ് ഓഫ് ചെയ്യും. സി.പ.എം നേതാവ് എ.യു.ബിജു,സി.പി.ഐ നേതാവ് ചന്ദ്രബോസ് എന്നിവർ യോഗത്തിൽ പ്രസംഗിക്കും.

നെട്ടൂർ ബാബ സാഹിബ് അംബേദ്കർ നഗറിൽ അവസാനിക്കുന്ന റാലിയിൽ അഡ്വ.വി.ഡി.സതീശൻ എം.എൽ.എ, എം.സ്വരാജ് എം.എൽ.എ, രമേശ് നന്മണ്ട, വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രസംഗിക്കും. സേവ് കോൺസ്റ്റിറ്റ്യൂഷൻ ഫോറം ചെയർമാൻ അഡ്വ ഷെറി ജെ തോമസ്, വർക്കിംഗ് ചെയർമാൻ പി.പി.സന്തോഷ്,കൺവീനർ അഡ്വ ടി.ബി.ഗഫൂർ എന്നിവർനേതൃത്ത്വം നൽകും.