തൃക്കാക്കര: തൃക്കാക്കര നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് പൂർത്തിയാക്കിയതും അസെസ് മെന്റ് രജിസ്റ്ററിൽ ഉൾപ്പെട്ടതും വസ്തുനികുതി ഇല്ലാത്തതും പുനർനിർണയിക്കാത്തതുമായ റെസി​ഡൻഷ്യൽ കെട്ടിടങ്ങൾക്ക് നികുതി പുനർ നിശ്ചയിച്ച് നൽകാൻ ചൊവ്വാഴ്ച അദാലത്ത് നടത്തും. 120 ചതുരശ്ര മീറ്ററി​ൽ താഴെയാകണം കെട്ടി​ടങ്ങൾ. ആധാരം, പൊസഷൻ സർട്ടി​ഫി​ക്കറ്റ്, നി​കുതി​ അടച്ച രശീത്, കെട്ടി​ട പ്ളാൻ എന്നി​വയുമായി​ നഗരസഭാ ഓഫീസി​ൽ ഹാജരാകണം.