പൊന്നൂരുന്നി: പൊന്നൂരുന്നി ഗ്രാമീണ വായനശാലയിൽ നാളെ (തിങ്കൾ)​ കെടാമംഗലം പപ്പുക്കുട്ടിയുടെ കടത്തുവഞ്ചി എന്ന കാവ്യസമാഹാരത്തിന്റെ ചർച്ചയും പഠനവും നടക്കും. വായനശാല പ്രസിഡന്റ് അഡ്വ:എം.കെ.ശശീന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ.ജെ.ഫ്രാങ്കളിൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ:പഞ്ഞിമല ബാലകൃഷ്ണൻ വിഷയാവതരണം നടത്തും.കെ.വി.അനിൽകുമാർ, അഡ്വ:വി.സി.രാജേഷ് എന്നിവർ പ്രസംഗിക്കും. സെക്രട്ടറികെ.കെ. ഗോപിനായർ സ്വാഗതവും,ടി.വി.ത്രേസ്യാമ്മ നന്ദിയും പറയും