കൊച്ചി: മെട്രോക്ക് ഫീഡറാകാൻ ആലുവായി​ൽ നി​ന്ന് നെടുമ്പാശേരി വിമാനത്താവളത്തി​ലേക്ക് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമയും ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ.ജ്യോതിലാലും ധാരണാപത്രം ഒപ്പിട്ടു. 32 സീറ്റുകളുള്ള രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും.


യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ ഫീഡർ സർവീസുകളാണ് ലക്ഷ്യമിടുന്നത്. മെട്രോ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് എത്താൻ കഴിയുകയെന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

അൽക്കേഷ് കുമാർ ശർമ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ

.ബസി​ൽ ജി.പി.എസ് അടക്കമുള്ള ആധുനിക സൗകര്യങ്ങൾ

.എയർ കണ്ടീഷൻഡ് ബസുകൾ

മെട്രോ സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം.