കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ 110-ാമത് വാർഷികം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥിയും ഡി.ആർ.ഡി.ഒ.യിലെ സയന്റിസ്റ്റുമായ പി.എ നിഷാമോൾ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, പ്രിൻസിപ്പൽ ജെ.വി അനിത, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ,പഞ്ചായത്തംഗങ്ങളായ ജോസ് വി. ജേക്കബ്, ഷീജ അശോകൻ, മിനി സണ്ണി, എം.എൻ കൃഷ്ണകുമാർ, ടി.വൈ യാക്കോബ്, വിദ്യാലയ വികസനസമിതി ചെയർമാൻ നാരായണൻ നമ്പൂതിരി, പി.എസ് അബൂബക്കർ, കെ.സി മാത്യു, ടി.വൈ മത്തായി, ടി.വിജയൻ നായർ, ഹെഡ്മാസ്റ്റർ ടി.പി അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപകൻ സി.എൻ മോഹൻദാസിന് യാത്രയയപ്പ് നൽകി.