അങ്കമാലി: ഗ്രന്ഥശാലാസംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 14 ന് വിവിധ പരിപാടികൾ സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സി.എസ്.എ ഹാളിൽ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. പി. തമ്പാൻ, കെ.കെ. സുരേഷ്, പി.സി. സതീഷ്‌കുമാർ, കെ.കെ. മുരളി , സുകുമാരൻ, വി.എൻ. വിശ്വംഭരൻ, സജീവ് അരീക്കൽ എന്നിവർ പ്രസംഗിച്ചു. 51 അംഗ
സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി എം.എ. ഗ്രേസി (ചെയർപേഴ്സൺ) വി.കെ. ഷാജി (ജനറൽ കൺവീനർ), എന്നിവരെ തിരഞ്ഞെടുത്തു.