കൂത്താട്ടുകുളം: പൗരത്വ നിയമത്തെ അനുകൂലിച്ച് കൂത്താട്ടുകുളത്ത് നടത്തിയ ജനജാഗ്രത സദസ് രാഷ്ട്രീയ സ്വയംസേവക് സംഘ് വിഭാഗ് സദസ്യൻ സി.ജി. കമലാ കാന്തൻ ഉദ്ഘാടനം ചെയ്തു .ബിജെപി സംസ്ഥാനസമിതി അംഗം എം.ഡി. ദിവാകരൻ അദ്ധ്യക്ഷനായിരുന്ന യോഗത്തില ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി വി. ചന്ദ്രാചാര്യ, പിറവം നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത്, ബി.എം.എസ്. മേഖലാ പ്രസിഡന്റ് കെ.രാജു, ബിജെപി ജില്ലാസമിതി അംഗം ഷാജി കണ്ണംകോട്ടിൽ, കൂത്താട്ടുകുളം മുൻസിപ്പൽ പ്രസിഡന്റ് എൻ.കെ. വിജയൻ എന്നിവർ സംസാരിച്ചു.മീഡിയാ ജംഗ്ഷനിൽ നിന്നാരംഭിച്ച് പ്രകടനം സെൻട്രൽ ജംഗ്ഷനിലെ വൈ.എം.സി.എ. ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. പ്രകടനത്തിന് ടി.കെ ഗോപി..കെ രാജേഷ്. കെ അമ്മിണിക്കുട്ടൻ, പി.എം മനോജ്. എ. എൻ സദാശിവൻ എം.സി വിൻസെന്റ്,. ജോയി കണ്ടത്തിൽ, ബേബി, ജോഷി പാമ്പാക്കുട, ടി.കെ. അജി എന്നിവർ നേതൃത്വം നൽകി.