kklm
വിവാഹ വാർഷികത്തിൽ കാക്കൂർ ഗ്രാമീണ വായനശാലക്ക് എം.ടി.പൗലോസും ഭാര്യ ആലീസും പുസ്തകങ്ങൾ നൽകുന്നു

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലക്ക് പുസ്തക ശേഖരം സമ്മാനിച്ച് ദമ്പതികളുടെ വിവാഹ വാർഷികാഘോഷം. കാക്കൂർ ഖാദി ചെയർമാനും പൊതു പ്രവർത്തകനുമായ എം.ടി.പൗലോസും ഭാര്യ ആലീസുമാണ് 33 മത് വിവാഹ വാർഷികം വായനശാലക്ക് അര ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനിച്ച് ആഘോഷിച്ചത്.മഹാഭാരതം പത്തു വാല്യം, ശബ്ദതാരാവലി, വിശ്വസാഹിത്യ റഷ്യൻ സോഷ്യലിസ്റ്റ് കൃതികൾ, ശാസ്ത്ര പുസ്തകങ്ങൾ,ഉള്ളൂർ, ചങ്ങമ്പുഴ കവിതകൾ, നാടകങ്ങൾ തുടങ്ങി ഇരുന്നൂറോളം പുസ്തകങ്ങളാണ് വായനശാലക്ക് നൽകിയത്. പ്രസിഡന്റ് കെ.പി.അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.കെ ശശിധരൻ, എൽദോ ജോൺ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. മകൻ മാന്വൽ പൗലോസ് സന്നിഹിതനായി. ജില്ലയിൽ തന്നെ ഏറ്റവും കുടുതൽ പുസ്തക വിതരണം നടക്കുന്ന ലൈബ്രറിയാണ് കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിൽ ഒരിക്കൽ വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പദ്ധതിയിലൂടെ നൂറുകണക്കിനു പുതിയ വായനക്കാരെ വായനശാലയിലേക്ക് എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. പുസ്തക ശേഖരത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടെയാണ് സമ്മാനവുമായി ദമ്പതികൾ എത്തിയത്.