അങ്കമാലി.മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പൂതംകുറ്റി ബ്രാഞ്ചുകനാലിലൂടെ വർഷങ്ങളായി വെള്ളം ലഭിക്കാത്ത ശങ്കരൻകുഴി, കൂഴുക്കാരൻ കവല, കോഴികുളം ഭാഗങ്ങളിൽകൂടി വെള്ളം എത്തിക്കാൻ നടപടിയായി.. റോജി.ജോൺ. എം.എൽ.എ.യുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും, പ്രദേശവാസികളുടേയും യോഗമാണ് തീരുമാനമെടുത്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഏല്യാസ്.കെ.തരിയൽ, സ്വപ്ന ജോയി, ഡയ്സി ഉറുമീസ് ,വി.ജയശ്രീ, എം.വി.അശോക്കുമാർ, ആർ. ജ്യോതി എന്നിവർ പങ്കെടുത്തു.