കൊച്ചി: ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക് കോഴ്‌സുകൾക്ക് പഠിക്കുന്ന ഗവ:ഹോസ്റ്റലിലോ, ഗവ: അംഗീകൃത ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തതും സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നതും സംസ്ഥാന സർക്കാരിന്റെ പോസ്റ്റ്‌മെട്രിക് ആനുകൂല്യങ്ങൾക്ക് (ഇഗ്രാന്റ്‌സ്) അർഹതയുളളതുമായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തിൽ പ്രൈവറ്റ് അക്കോമഡേഷൻ വ്യവസ്ഥയിൽ ഹോസ്റ്റൽ ഫീസ് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാർത്ഥിക്ക് പരമാവധി അനുവദിക്കുന്ന പ്രതിമാസ തുക 4500 രൂപയാണ്. കുടുംബ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04842422256.