കൊച്ചി: എറണാകുളം ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യ സേവന കേന്ദ്രം ആരംഭിക്കുന്നു. മത്സ്യ കുഞ്ഞുങ്ങൾക്ക് തീറ്റ, മരുന്നുകൾ , പ്രോ ബയോട്ടിക്‌സ് എന്നിവ മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി അക്വാകൾച്ചർ ഇൻപുട്ട് ഷോപ്പോടുകൂടി ഒരു മിനി ലാബും കൺസൾട്ടൻസി സർവീസും രൂപീകരിക്കാനും പദ്ധതിയുണ്ട് . ജില്ലയിൽ ഒരു യൂണിറ്റാണ് അനുവദിച്ചിരിക്കുന്നത് . ഇത് നടത്തുന്നതിന് ഫിഷറീസ് സയൻസിൽ ബിരുദം നേടിയവർക്ക് അല്ലെങ്കിൽ സംരംഭകർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0484239260