prajeve
ടെൽക്കിൽ ചേർന്ന തൊഴിലാളി കൂട്ടായ്മ പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെർക്കിനെ ഉത്പാദനം പുറകോട്ടടിപ്പിച്ച് നഷ്ടത്തിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ടെൽക്കിലെ തൊഴിലാളികൾ കൂട്ടായ്മ സംഘടിപ്പിച്ചു. യു.ഡി.എഫ് വില്പനക്കുവച്ച ടെൽക്കിനെ സംരക്ഷിച്ചത് ഇടതുപക്ഷ സർക്കാരാണന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് ടെൽക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് പി. രാജീവ് പറഞ്ഞു. കെ.കെ. അംബുജാക്ഷൻ, ഒ.പി. റിജേഷ്‌, ആന്റണി ജോംസൺ, പി.ടി. പൗലോസ്, പി.കെ. റഷീദ് എന്നിവർ പ്രസംഗിച്ചു.