കൊച്ചി: കടലി​ലെ വി​സ്മയങ്ങൾ കാണാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) അവസരമൊരുക്കുന്നു. 73ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കൗതുകമുണർത്തുന്ന കടലറിവുകൾ നാളെ സി.എം.എഫ്.ആർ.ഐ പൊതുജനങ്ങൾക്കായി തുറന്നിടും.

. പ്രവേശനം സൗജന്യമാണ്.

ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്നതാണ് നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കടൽ പശു, സൺ ഫിഷ്, വിഷമത്സ്യങ്ങൾ, കടൽ പാമ്പുകൾ, നക്ഷത്ര മത്സ്യങ്ങൾ, കടൽകുതിര, നീലതിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ, വിവിധയിനം ശംഖുകൾ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യജന്തുജാലങ്ങളുടെ ശേഖരം കാഴ്ചക്കാരിൽ കൗതുകമുണർത്തും.

കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകൾ നേരിൽ കാണാം, കൃഷി ചെയ്ത മുത്തുചിപ്പിയിൽ നിന്ന് മുത്തുകൾ വേർതിരിക്കുന്ന രീതികൾ മനസി​ലാക്കാം. മറൈൻ അക്വേറിയത്തിൽ സിംഹ മത്സ്യം, വവ്വാൽ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി സമുദ്രവർണ മത്സ്യങ്ങളുടെ ശേഖരം കാണാം. വിവിധ പരീക്ഷണശാലകളിൽ കടലിൽ നിന്നു പിടിച്ച അപൂർവയിനം മീനുകൾ, തിരണ്ടി, സ്രാവിനങ്ങൾ, ഞണ്ടുകൾ, കണവകക്കവർഗങ്ങൾ എന്നിവയും പ്രദർശിപ്പിക്കും.

മീനുകളുടെ പ്രായം

മീനുകളുടെ പ്രായം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പരീക്ഷണശാലപ്രദർശനത്തി​ലുണ്ട് , മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച് നിർമിച്ച ആഭരണങ്ങൾ, കടലിന് നിറം നൽകുന്ന സൂക്ഷ്മ ആൽഗകളുടെ ശേഖരം, കടലിലെ മത്സ്യകൃഷിരീതികൾ, നൂതന സാങ്കേതികവിദ്യകൾ തുടങ്ങി അനേകം വിജ്ഞാനപ്രദമായ കാഴ്ചകളുടെ പ്രദർശനമാണ് ഒരുക്കുന്നത്.

പ്രദർശനത്തി​ൽ

ജൈവവൈവിദ്ധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം

കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻ അക്വേറിയം

ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന വിവിധ പരീക്ഷണശാലകൾ