തൃപ്പൂണിത്തുറ: ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി തൃപ്പൂണിത്തുറ മേഖല. കോട്ടയം വൈക്കം, പാലാ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്ന നൂറിലധികം ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും , കൂടാതെ ദീർഘ ദൂര കെ.എസ്.ആർ.ടി.സി ബസുകളും ഇപ്പോൾ നഗരത്തിലെ തിരക്ക് നിറഞ്ഞ റോഡിലൂടെയാണ് കടന്നു പോകുന്നത്. എറണാകുളത്തേയ്ക്ക് നിത്യവും വരുന്നത് ഒരു ബസിന് ശരാശരി മൂന്നു ട്രിപ്പുകൾവീതം കൂട്ടിയാൽ തന്നെ മുന്നൂറിലധികം ബസുകൾ ഓടുന്നു.
കുരുക്കിന് കാരണം ദീഘദൂര അധിക ബസ് സർവീസ്
കോട്ടയം ഭാഗത്തു നിന്നും 40 ൽ കൂടുതൽ ബസുകൾ
വൈക്കം ഭാഗത്തു നിന്നും 25ൽ കൂടുതൽ ബസുകൾ
പാലാ കൂത്താട്ടുകുളം ഭാഗത്ത് നിന്ന് 25ൽ കൂടുതൽ ബസുകളും
30ൽ അധികം കെ.എസ്.ആർ.ടി.സി ബസുകൾ
കുരുക്കിൽപ്പെട്ട് ബസുകളും
ദീർഘദൂര ബസുകൾ തൃപ്പൂണിത്തുറയിൽ എത്തി പൊലീസ് സ്റ്റേഷനു മുന്നിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബോയ്‌സ് ഹൈസ്‌കൂളിനു പിന്നിലൂടെ പുതിയ ബസ് സ്റ്റാൻഡിൽ വന്ന് പുറത്ത് യാത്രക്കാരെ ഇറക്കിയ ശേഷം സ്റ്റാച്ചു, കോട്ടയ്ക്കകം, വടക്കേകോട്ടവഴി പേട്ടയിലെത്തി എറണാകുളത്തേയ്ക്ക് പോകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത്രയും തവണയും ബസുകൾ ഈ ഗതാഗത കുരുക്കിലൂടെയാണ് കടന്നു പോകുന്നത്. ഇതു മൂലം ബസുകൾക്കും യാത്രക്കാർക്കും സമയനഷ്ടവും ഉണ്ടാക്കുന്നു. ദീർഘദൂര ബസുകൾക്ക് നഗരത്തിൽ പുതിയ ബസ് സാൻഡിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
പരിഹാരം റൂട്ട് ക്രമീകരണം
●വൈക്കം റോഡിൽ നിന്നും വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കണ്ണൻ കുളങ്ങര ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മിനി ബൈപാസിലൂടെ ആശുപത്രിപടിയിലെത്തി സ്റ്റാൻഡിൽ പോകാനുള്ളവരെ ഇറക്കിയ ശേഷം മിനി ബൈപാസിലൂടെ ഗാന്ധി സ്‌ക്വയറിലെത്തി പേട്ടയിലൂടെ വൈറ്റിലയ്ക്ക് പോകാം.ഇതോടെ നഗരത്തിലെ കുരുക്കിൽ നിന്നും ബസുകൾക്ക് മോചനമാകും.
●വൈറ്റിലയിൽ നിന്നും തിരിച്ചു വരുമ്പോഴും പേട്ട പാലം മുതൽ കിഴക്കേകോട്ട വരെ മണിക്കൂറുകൾ നീളുന്ന കുരുക്കാണ്. മെട്രോ തൂണുകളുടെ പൈലിംഗ് തുടങ്ങുന്നതോടെ ഇത് ഇനിയും രൂക്ഷമാകും.
●വൈറ്റിലയിൽ നിന്നുള്ള ദീർഘദൂര ബസുകളും പേട്ടയിലെത്തിയാൽ ഗാന്ധിസ്‌ക്വയർ മിനി ബൈപാസ് വഴി ആശുപത്രിപടി വഴി ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ കയറ്റിയ ശേഷം കിഴക്കേകോട്ടയിലെത്തി അവിടെയുള്ള യാത്രക്കാരെയും കയറ്റി കോട്ടയം ഭാഗത്തേയ്ക്ക് പോകാം.
●കോട്ടയം, വൈക്കം ഭാഗത്തേയ്ക്കുള്ള ബസുകൾ കിഴക്കേകോട്ടയിൽ മാത്രമെ നിർത്തുകയുള്ളൂ. എന്നതിനാൽ ഇവിടെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനും പരിഹാരമാകും. മാത്രമല്ല ബസ് ലഭിക്കുവാൻ കിഴക്കേകോട്ട വരെ നടക്കേണ്ടി വരുന്ന സ്ഥിതിയും മാറും.
റൂട്ട് മാറ്റുവാൻ തയ്യാറെന്ന് ബസുടമകൾ
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബസുകൾക്ക് മിനി ബൈപാസ് വഴി കടന്നു പോകുവാൻ അധികാരികൾ നിർദ്ദേശം നൽകിയാൽ അതുമായി സഹകരിക്കുമെന്ന്
ടി.ജെ രാജു ,ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പ്രസിഡന്റ്