sndp
കെ. ആർ.രാജൻ അനുസ്‌മരണ സമ്മേളനം ഡോ. കെ. ആർ. രാജപ്പൻ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: ശ്രീനാരായണ സാംസ്കാരിക സമിതി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കളക്ടർ കെ. ആർ.രാജൻ അനുസ്‌മരണ സമ്മേളനം നടത്തി.കാക്കനാട് ശ്രീനാരായണ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ. ആർ. രാജപ്പൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു.ജില്ലയുടെ സമഗ്ര വികസനം മുന്നിൽ കണ്ട് ജില്ലാ ആസ്ഥാനം കാക്കനാട്ടേക്ക് മാറ്റിയതും,ജില്ലയെ സമ്പൂർണ്ണ സാക്ഷരതയെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ നേതൃത്വം നൽകിയതും കണക്കിലെടുത്ത് കെ. ആർ.രാജന് സർക്കാർ തലത്തിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡൻറ് എം.എൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കളക്ടർ പി.ബി സീനുലാൽ മുഖ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ടി.സി ദിലീപ് രാജ്,ശാഖാ സെക്രട്ടറി വിനീഷ് ചിറക്കപ്പടി,കെ കെ നാരായണൻ,കെ കെ പീതാംബരൻ,വർക്കല ശശി തുടങ്ങിയവർ പ്രസംഗിച്ചു.