രണ്ടുമാസം കൊണ്ട് പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് എൻജിനിയർമാരും തൊഴിലാളികളും.
കൊച്ചി: വൈറ്റില ഫ്ളൈഓവർ നിർമ്മാണം ഫിനീഷിംഗ് പോയിന്റിലേക്ക് കടക്കുന്നു.
മുപ്പതോളം തൊഴിലാളികൾ രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നു. വെറ്റിലയിൽ മെട്രോയ്ക്ക് താഴെയുള്ള സെൻട്രൽ സ്പാനിന്റെ ഗർഡറുകളുടെ പണി അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ മദ്ധ്യത്തിലെ 20 ഗർഡറുകളിൽ 16 എണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവ ഈ മാസം 15 നു മുമ്പു തന്നെ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. മറ്റു ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. 700 മീറ്റർ ഫ്ളൈഓവറിന്റെ മദ്ധ്യത്തിലെ സ്പാനിന് 40 മീറ്റർ ഉയരം. ഫ്ളൈഓവറിന്റെ വീതി 27.2 മീറ്റർ.
സുബ്രഹ്മണ്യ ക്ഷേത്രഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി അന്തിമഘട്ടത്തിലാണ് . വെെറ്റില പാലത്തിന്റെ സമീപത്തെ അപ്രോച്ച് റോഡിന്റെ പണിയാണ് ഇനിയും. തുടങ്ങാത്തത്. എന്നാൽ ഇൗ ഭാഗത്തെ അപ്രോച്ച് റോഡിന് നീളം കുറവായതുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരുടെ നിലപാട് . മാർച്ച് അവസാനത്തിനുമുമ്പ് രണ്ട് അപ്രോച്ച് റോഡുകളും തീരും
കരാറുകാർക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ള5 കോടി രൂപ കിട്ടിയതോടെ പ്രധാന പണികളെല്ലാം വേഗത്തിലായി
ചെലവ് : 78 കോടി. പണി പൂർത്തിയായത് 85 ശതമാനം
# പണി ഇതുവരെ
സ‌്പാനുകൾ എല്ലാം സ്ഥാപിച്ചു. പൈൽ ക്യാപ്പുകൾ പൂർത്തിയായി.
ആകെ ഗർഡറുകൾ 116. സ്ഥാപിച്ചത് 116. പൈലുകൾ 140 തൂണുകൾ 34
ഇനി വേണ്ടത്
# നാല് ഗർഡറുകൾ കൂടി സ്ഥാപിക്കണം.
# അപ്രോച്ച് റോഡുകൾ പൂർത്തിയാക്കണം. ഇതിൽ അരൂർ ഭാഗത്തേക്കുള്ളത് ഫിനീഷിംഗ് പോയിന്റിലേക്ക് കടക്കുന്നു.
# ഇടപ്പള്ളി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങിയിട്ടില്ല.
വൈറ്റില ഫ്ളൈഓവർ നിർമ്മാണം സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ഉയരമുള്ള കണ്ടെയ്നർ ലോറികൾക്കുവരെ കടന്നുപോകാൻ സാധിക്കുന്ന രീതിയിലുള്ള ക്ലിയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ അകലമാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാലം പണി പൂർത്തിയാക്കുന്നത്. മഴ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കും. .
സി. ജയരാജ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ദേശീയപാത വിഭാഗം
ഫണ്ട് നൽകുന്നത് കിഫ്ബി.
മേൽനോട്ടം: പൊതുമരാമത്ത് ചീഫ് എൻജിനിയർ, എക്‌സിക്യൂട്ടിവ് എൻജിനിയർമാർ