temple
നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഭക്ത ജനങ്ങൾ ദർശിക്കുന്നു

ഉദയംപേരുർ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ഭരണിയാഘോഷത്തിലെ പ്രധാനമായ മകരഭരണി ദർശനത്തിന് നിരവധി ഭക്ത ജനങ്ങളെത്തി. ഉച്ചപൂജ കഴിഞ്ഞ് മദ്ധ്യാഹ്നത്തിൽ നട തുറപ്പോഴാണ് പ്രസിദ്ധമായ മകര ഭരണി ദർശനം നടന്നത്.സർവാഭരണവിഭൂഷിതയായ ഭഗവതി രൂപം ദർശിച്ച് കാണിക്ക അർപ്പിക്കുന്നത് അഭീഷ്ട കാര്യസിദ്ധിക്കും, പാപപരിഹാരങ്ങൾക്കും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. വൈകീട്ട് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി താലം ഘോഷ യാത്രകൾ ക്ഷേത്രത്തിലേക്കെത്തി. തുടർന്ന് രാത്രി11 ന് കൊടിയിറങ്ങിയതോടെ ഉത്സവാഘോഷം സമാപിച്ചു.