കളമശേരി : ഇടപ്പള്ളി അൽ മനാൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽപന്ത്രണ്ട് മുസ്ലിം യുവതികൾ വിവാഹിതരായി. ഞായറാഴ്ച
ഇടപ്പള്ളി മുസ്ലിം ജമാഅത്ത് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മറ്റ്മതസ്ഥരായ അഞ്ച് യുവതികൾക്ക് വിവാഹ ധനസഹായവും നൽകി.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകി.
ഒ പി എം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ യു രാജ അദ്ധ്യക്ഷനായിരുന്നു.