ആലുവ: ചക്കിലിയർ വിഭാഗത്തിന്റെ അവകാശങ്ങൾ നിയമസഭയിൽ ശക്തമായി ഉന്നയിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു ആലുവയിൽ നടന്ന ചക്കിലിയർ മഹാസഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.ആർ. കാളിമുത്തു അദ്ധ്യഷനായിരുന്നു. ജി.സി.ഡി.എ.ചെയർമാൻ വി. സലീം മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, എം. പരമേശ്വരൻ, പി.എസ്. ഗോപാലൻ, എസ്. മുരുകൻ എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺസനെ ആദരിച്ചു.