sndp
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖയിൽ നടന്ന സൗജന്യ നേത്രചികിത്സാ, തിമിര ശസ്ത്രക്രിയാ ക്യാമ്പ് ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കിഴ‌ക്കമ്പലം: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയുംടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖയിൽ സൗജന്യ നേത്രചികിത്സ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടന്നു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗം ബോർഡംഗം വി.ഡി. രാജൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡംഗം പി.പി. സനകൻ, ശാഖാ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, വൈസ് പ്രസിഡന്റ് പി.എ. ബാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, എൻ.കെ. വിജയൻ, അനിഷ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.