fire
പുത്തൻകുരിശിൽ തീയണയ്ക്കുന്ന ഫയർഫോഴ്സ് സംഘം

കോലഞ്ചേരി: പുത്തൻകുരിശിലെ പഴയ മീൻമാർക്ക​റ്റിനടുത്തുള്ള പറമ്പിൽ മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒൻപരക്ക് ശേഷമായിരുന്നു സംഭവം. കറുത്തേടത്ത് ബേബിയുടെ ഉടമസ്ഥതയിലുള്ള നാൽപത് സെന്റ് സ്ഥലത്തെ ചപ്പുചവറുകൾക്കും, പ്ലാസ്റ്റിക്കുകൾക്കുമാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഫയർഫോഴ്‌സിൽ അറിയിച്ചു. പട്ടിമ​റ്റത്തുനിന്നും അസി. സ്​റ്റേഷൻ ഓഫീസർ കെ.പി മോഹനന്റെ നേതൃത്വത്തിൽ ഒരു യൂണി​റ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി അര മണിക്കൂറോളം പരിശ്രമിച്ച് തീ അണച്ചു. ചു​റ്റുമുള്ള സ്ഥലത്ത് വെള്ളം തളിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വേനൽ കടുത്തതോടെ തീപിടിത്തങ്ങൾ വർദ്ധിച്ചുവരികയാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതെന്ന് അധികൃതർ പറഞ്ഞു. എം ജി ബിജു, ഉബാസ് കെ എ, ഉണ്ണികൃഷ്ൻ എസ്, എം ആർ അനുരാജ്, കെ എൻ സുകുമാരൻ എന്നിവരായിരുന്നു ഫയർഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്.